വാരാന്ത്യ വാർത്തകൾ - ധ്യാനവും ന്യുറോസയന്സും

ധ്യാനത്തിന്റെ സാദ്ധ്യതകളെ കുറിച്ച് ന്യൂറോസയൻസ് എന്തുപറയുന്നു.

11/9/2025

1. ശ്രദ്ധ (Attention): മനസ്സിന്റെയും തലച്ചോറിന്റെയും പരിശീലനം

ഏവർക്കും അറിയാവുന്നതുപോലെ യോഗസാധനകളിൽ പ്രധാനപ്പെട്ട രണ്ടു സാധനകളാണ്, 'പ്രത്യാഹാരം', 'ധാരണ' എന്നിവ. പ്രത്യാഹാരമെന്നാൽ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് പിൻവലിക്കലും ധാരണയെന്നാൽ മനസ്സിനെ ഒരൊറ്റ വസ്തുവിൽ ഉറപ്പിച്ചു നിർത്തലുമാണ്.

ലളിതമായി പറഞ്ഞാൽ ഇതിലൂടെ നമ്മൾ ശ്രദ്ധയെ പരിശീലിപ്പിക്കുകയാണ് (training attention) ചെയുന്നത്. ഇതിനെത്തന്നെയാണ് ആധുനിക ന്യൂറോസയൻസ് "അറ്റെൻഷണൽ റെഗുലേഷൻ" (attentional regulation) അല്ലെങ്കിൽ "കോഗ്നിറ്റീവ് കൺട്രോൾ" (cognitive control) എന്ന് വിളിക്കുന്നത്.

മൈൻഡ്ഫുൾനെസ്സിനെക്കുറിച്ചുള്ള ഒരു 'മെറ്റാ അനാലിസിസ്' (meta‐analysis) കാണിക്കുന്നത്, (https://neuro.wharton.upenn.edu/community/winss_scholar_blog2/?) സ്ഥിരമായ ധ്യാനപരിശീലനം ശ്രദ്ധ, ഓർമ്മശക്തി, എക്സിക്യൂട്ടീവ് ഫംഗ്ഷൻ (കാര്യനിർവഹണ ശേഷി), കോഗ്നിറ്റീവ് ഫ്ലെക്സിബിലിറ്റി (ചിന്താപരമായ വഴക്കം) എന്നിവ മെച്ചപ്പെടുത്തുന്നു എന്നാണ്.

"കേന്ദ്രീകൃത ശ്രദ്ധാ ധ്യാനം" (focused attention meditation) തലച്ചോറിലെ നെറ്റ്വർക്കുകൾ ക്രമീകരിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് ഏറെ പ്രസിദ്ധമായ നേച്ചറിൽ വന്ന മറ്റൊരു പഠനവും കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഫ്രണ്ടോ-പാരീറ്റൽ നെറ്റ്വർക്ക് (FPN), ഡിഫോൾട്ട്-മോഡ് നെറ്റ്വർക്ക് (DMN), സെൻസറി-മോട്ടോർ നെറ്റ്വർക്ക് (SMN) എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തുമത്രേ. (https://www.nature.com/articles/s41598-020-75396-9)

ഇതുകൊണ്ട് പ്രായോഗികമായി എന്താണ് അർത്ഥമാക്കുന്നത്?

  • സരളമായി പറഞ്ഞാൽ ഒരു സാധകൻ ഇരുന്ന് ശ്വാസത്തെ നിരീക്ഷിക്കുമ്പോൾ അല്ലെങ്കിൽ മന്ത്രം ജപിക്കുമ്പോൾ അയാൾ വിശ്രമിക്കുകയല്ല മറിച്ച് തലച്ചോറിലെ ശ്രദ്ധക്ക് ആസ്പദമായ ന്യുറോൺ ബന്ധങ്ങളെ വ്യവസ്ഥാപിതമായ രീതിയിൽ പരിശീലിപ്പിക്കുകയാണ് എന്നർത്ഥം.

  • കാലക്രമേണ, ഈ 'റീവയറിംഗ്' (rewiring) അഥവാ പുനഃക്രമീകരണം ശ്രദ്ധാഭംഗം (distractions) കുറയ്ക്കാനും, മനസ്സിന്റെ അലച്ചിൽ (mind-wandering) ഇല്ലാതാക്കാനും, ദൈനംദിന ജോലികളിൽ മികച്ച വ്യക്തത (clarity) നൽകാനും സഹായിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അയാൾ തലച്ചോറിന്റെ ഘടനയെത്തന്നെ (architecture) പുനർരൂപകൽപ്പന ചെയ്യുന്നു.

2. ആനന്ദം, ഊർജ്ജം & ന്യൂറോസയൻസ്

മറ്റൊരു പഠനത്തിന്റെ കണ്ടെത്തൽ കൂടി നോക്കാം. അൽപ്പനേരത്തെ കേന്ദ്രീകൃത ധ്യാനം പോലും തലച്ചോറിലെ ഊർജ്ജ ഉപാപചയത്തിൽ (brain energy metabolism) വളരെ വ്യക്തമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു എന്നാണ് ഈ പഠനം കണ്ടെത്തുന്നത്. (https://pmc.ncbi.nlm.nih.gov/articles/PMC7821578/?).

സരളമായി പറഞ്ഞാൽ ധ്യാനം തലച്ചോറിനെ മറ്റൊരു ഊർജ്ജ (energy management) തലത്തിലേക്ക് ഉയർത്തുന്നു എന്നർത്ഥം.

2. ശരീരബോധം (Embodied Awareness): ശരീരവും മനസ്സും തലച്ചോറും

താന്ത്രിക സാധനകൾ ശരീരത്തെ ക്ഷേത്രമായും (body as temple), ശ്വാസത്തെ പ്രാർത്ഥനയായും (breath as prayer), ബോധത്തെ ദേവതയായും (awareness as deity) സങ്കല്പിക്കാറുണ്ട്. ഈ വാക്കുകൾ ആധുനിക ന്യുറോസയന്സുമായി എത്രമാത്രം ഒത്തുപോകുന്നു എന്ന് നോക്കൂ. ധ്യാനാവസ്ഥകളിൽ ഇൻസുല (insula), സൊമാറ്റോസെൻസറി കോർട്ടെക്സ് (somatosensory cortex) (ശരീരബോധവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങൾ) എന്നിവ സജീവമാകുന്നു (light up) എന്നാണ് പല പുതിയ പഠനങ്ങളും കാണിക്കുന്നത്. ((https://neuro.wharton.upenn.edu/community/winss_scholar_blog2/?))

ഉപസംഹാരം (Closing Thoughts)

അതുകൊണ്ട്, ഈ സംയോജനത്തിന്റെ പാതയിൽ വിനയത്തോടും (humility), വ്യക്തതയോടും (clarity), സേവന മനോഭാവത്തോടും (service) കൂടി നമുക്ക് നടക്കാൻ കഴിയട്ടെ. നമ്മുടെ പ്രവർത്തനം ശരീരവും മനസ്സും തമ്മിലും, പാരമ്പര്യവും ശാസ്ത്രവും തമ്മിലും, നിശബ്ദതയും ബോധവും തമ്മിലും ബന്ധിപ്പിക്കുന്നഒരു പാലമാകട്ടെ.

പുരാതന ധ്യാന സാധനകളെ ന്യൂറോസയൻസ് (Neuroscience) സാധൂകരിക്കുന്നതെങ്ങനെ?

ലോകമെമ്പാടും ഓരോ ആഴ്ചയും നടക്കുന്ന ആത്മീയ വാർത്തകളിലൂടെയുള്ള ഒരു വിഹഗവീക്ഷണമാണ് ഈ കോളത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്നത്തെ ഈ പോസ്റ്റിൽ, ന്യൂറോസയൻസും ധ്യാനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കുന്ന രണ്ട് പ്രബന്ധങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.